അണ്ടർ 18 ലീഗ് ടോപ്പ് സ്കോറർ ബ്ലാസ്റ്റേഴ്സിൽ

പുതിയ സീസണിനു മുന്നോടിയായി ഇന്ത്യക്കാരനായ യുവ സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് സ്വദേശിയായ മൻവീർ സിംഗിനെ ആണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്. കർണാടക ക്ലബായ ഓസോൺ എഫ് സിയുടെ താരമായിരുന്ന മൻവീറിനെ മൂന്നു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തുക.

കഴിഞ്ഞ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും മുമ്പ് അണ്ടർ 18 ലീഗിലും ഓസോണിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് മൻവീർ സിംഗ്. അണ്ടർ 18 ലീഗിൽ 14 ഗോളുകൾ നീടി ഒസോണിന്റെ ടോപ് സ്കോറർ ആയ മൻവീർ സെക്കൻഡ് ഡിവിഷനിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിരുന്നു.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെയും ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയും വളർന്നു വന്ന താരമാണ് മൻവീർ. താരത്തിന്റെ സൈനിംഗ് വരുന്ന ആഴ്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top