സംസ്ഥാനത്ത് കള്ളനോട്ട് പിടിച്ചെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും

സംസ്ഥാനത്ത് കള്ളനോട്ട് പിടിച്ചെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. അന്വേഷണ മേൽനോട്ട ചുമതല ഐ ജി എസ് ശ്രീജിത്തിന് കൈമാറി. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടു നിന്നുമായി 24 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്നും കോഴിക്കോട് കുന്നമംഗലം, രാമനാട്ടുകര എന്നിവിടങ്ങളിൽ നിന്നും കള്ളനോട്ട് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് ആറ് ലക്ഷം രൂപയുടെ കള്ളനോട്ടും കുന്നമംഗലത്തു നിന്നും രാമനാട്ടുകരയിൽ നിന്നുമായി പതിനെട്ട് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമാണ് പിടികൂടിയത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടും നോട്ടടി യന്ത്രവും പിടികൂടിയത്.

രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും ഉൾപ്പെടെ കള്ളനോട്ടുകളായിരുന്നു കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദും അറസ്റ്റിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top