ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ; ആഷസ് ടീമിൽ ഇടം പിടിച്ചു

ഇക്കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ പേസർ ജോഫ്ര ആർച്ചർ ആഷസിനുള്ള ടീമിൽ ഇടം പിടിച്ചു. 14 അംഗ ടീമിൽ ഉൾപ്പെട്ട ജോഫ്ര ബിർമിംഗ്‌ഹാമിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ എന്നിവർ ടീമിലേക്ക് തിരികെ വന്നു. 2017 ബ്രിസ്റ്റൊൾ നിശാക്ലബിലെ പ്രശ്നങ്ങളെത്തുടർന്ന് ഒഴിവാക്കിയിരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനവും സ്റ്റോക്സിനു തിരികെ ലഭിച്ചു.

അതേ സമയം, അയർലൻഡിനെതിരെ നടന്ന ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ജാക്ക് ലീച്ച് ആഷസ് ടീമിൽ നിന്നു പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top