കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. രോഗം ബാധിച്ച് ഒരാഴ്ചക്കിടെ രണ്ടു കുട്ടികളാണ് ജില്ലയിൽ മരിച്ചത്. 50പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു .
എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച് എസ് എ ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടുകുട്ടികളാണ് മരിച്ചത് . ജില്ലയിൽ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥീകരിച്ചിട്ടുണ്ട് . രോഗബാധ സംശയിക്കുന്നവരെ പ്രത്യകം നിരീക്ഷിക്കുന്നുണ്ട് . വൈറസ് തദ്ദേശീയമായി ഉളളതും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാൻ കാരണമാണ് . നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു . വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുൻകരുതലൽ വേണം . ജലദോഷപ്പനി വന്നാല്‍ ചികില്‍സ തേടണം.നിലവിൽ പനി നിയന്തണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗ പ്രതിരോധത്തിനാവശ്യമായ ഒസൾട്ടാമിവിര്‍ ഗുളികകള്‍ സ്റ്റോക്കുണ്ട് . പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ട് . മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. അതേ സമയം അവസ്ഥ ഇത്രയും ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here