സൗദി- ഇറാഖ് അതിര്‍ത്തി വഴി ഹജ്ജ് തീര്‍ഥാടകര്‍ സൗദിയിലെത്തി

സൗദി ഇറാഖ് അതിര്‍ത്തി വഴി ഹജ്ജ് തീര്‍ഥാടകര്‍ സൗദിയിലെത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം അതിര്‍ത്തി ഔദ്യോഗികമായി തുറക്കാനിരിക്കെയാണ് തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നത്. അതേസമയം ഹജ്ജ് വേളയില്‍ സിവില്‍ ഡിഫന്‍സിന് കീഴില്‍ പതിനേഴായിരം ജീവനക്കാരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കും.

സൗദിയിലെ അല്‍ ജൂഫിനടുത്ത് അബൂ അജ്റാമില്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. സൗദിയുടെ വടക്കന്‍ അതിര്‍ത്തി വഴി റോഡ്‌ മാര്‍ഗം ഹജ്ജിനെത്തുന്നവരെ ഈ പില്‍ഗ്രിംസ് സിറ്റിയില്‍ സൗദി അധികൃതര്‍ സ്വീകരിക്കുന്നു. ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഈ അതിര്‍ത്തി വഴി ഇതിനകം ഹജ്ജിനെത്തി. ഇറാഖില്‍ നിന്നുള്ള രണ്ടായിരത്തിലേറെ തീര്‍ഥാടകരും അറാര്‍ അതിര്‍ത്തി വഴി ഹജ്ജിനെത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി അടുത്ത ഒക്ടോബറില്‍ ഔദ്യോഗികമായി വീണ്ടും തുറക്കാനിരിക്കെയാണ് ഇക്കഴിഞ്ഞയാഴ്ച ഹജ്ജ് തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറന്ന് കൊടുത്തത്.

Read Alsoവിദേശ രാജ്യങ്ങളില്‍ നിന്നും ഇതുവരെ ഹജ്ജ് നിര്‍വഹിച്ചത് എട്ടു ലക്ഷം തീര്‍ത്ഥാടകര്‍

1990-ല്‍ ഉണ്ടായ ഇറാഖിന്‍റെ കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്നാണ്‌ അതിര്‍ത്തി അടച്ചത്. അതേസമയം ഹജ്ജ് വേളയില്‍ അടിയതിര സാഹചര്യങ്ങളെ നേരിടാന്‍ പതിനേഴായിരം ജീവനക്കാരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുവ്വായിരത്തിലധികം അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top