കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്

കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. സംവിധായകന്‍ വിനയന്റെയും നിര്‍മ്മാതാവായ എം രഞ്ജിത്തിന്റേയും പാനലുകള്‍ തമ്മിലാണ് മത്സരം.
അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണു കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലാണു അവസാന തെരഞ്ഞെടുപ്പ്. ജി സുരേഷ്‌കുമാര്‍ പ്രസിഡന്റായും, എം രഞ്ജിത് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കാലാവധി 2016ല്‍ അവസാനിച്ചെങ്കിലും ഇവര്‍ ഭാരവാഹിത്തത്തില്‍ തുടര്‍ന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംഘടനയില്‍ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരത്തിനില്ല. നിര്‍മ്മാതാവായ എം രഞ്ജിത്, സംവിധായകന്‍ വിനയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലുകള്‍ തമ്മിലാണ് മല്‍സരം.
ശശി അയ്യഞ്ചിറ, നെല്‍സണ്‍ ഐപ്പ്, മമ്മി സെഞ്ചുറി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരാണ് വിനയന്റെ പാനലില്‍. എം രഞ്ജിത് നേതൃത്വം നല്‍കുന്ന പാനലില്‍ ആന്റോ ജോസഫ്, ബി.രാഗേഷ്, എം.എം ഹംസ എന്നിവരാണുള്ളത്. ഇത്തവണ സംഘടന തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാകുമെന്നാണ് വിനയന്‍ പക്ഷത്തിന്റെ പ്രതീക്ഷ. നിലവിലുള്ള ഭരണസമിതിക്കെതിരെ അഴിമതി ആരോപണമുള്‍പ്പടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണ്ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here