മഹാരാഷ്ട്രയിൽ ശക്തമായ മഴ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴയിൽ മുംബൈ നഗരം നിശ്ചലമായി. ഗതാഗത സംവിധാനങ്ങൾ താറുമാറായി. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ തീവണ്ടി ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. വെസ്റ്റേൺ എക്പ്രസ് ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

താനെ ജില്ലയിൽ ഒറ്റപ്പെട്ട 120 പേരെ വ്യോമസേന ഹെലികോപ്റ്റർമാർഗം രക്ഷപെടുത്തി. ബദലാപൂർ, കല്യാൺ, ഭീവണ്ടി എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള കെട്ടിലാണ്. മറാത്തവാഡ, വിദർഭ എന്നിവടങ്ങളിലും കനത്ത മഴ പെയ്യുകയാണ്. മൺസൂണിന് പുറമേ ബംഗാർ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കാരണം നാളെയും കൂടി മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top