സ്പെഷ്യലിസ്റ്റ് തസ്തിക ഉള്‍പ്പെടെ ഉന്നത പദവികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് സൗദി

ആരോഗ്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് തസ്തിക ഉള്‍പ്പെടെ ഉന്നത പദവികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് സൗദി തൊഴില്‍, സാമൂഹിക വിസകസനകാര്യ വകുപ്പ് മന്ത്രി അഹമദ് അല്‍ റാജ്ഹി. യോഗ്യതയും പരിചയ സമ്പത്തുമുളള സ്വദേശികള്‍ രാജ്യത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശങ്ങളില്‍ ഉപരി പഠനവും നടത്തിയ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികള്‍ സൗദിയിലുണ്ട്. ഇവര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കും. ഇതിനായി ആരോഗ്യ മേഖലയിലെ സ്പെഷ്യലിസ്റ്റ് തസ്തിക ഉള്‍പ്പെടെ ഉന്നത പദവികളില്‍ സ്വദേശി ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി എഞ്ചി അഹമദ് അല്‍ റാജ്ഹി പറഞ്ഞു.
മികച്ച പഠന നിലവാരവും പരിശീലനവും നേടിയ യുവാക്കള്‍ക്ക് അനുയോജ്യമായ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ അവസരം ഒരുക്കും. ഇതിനാണ് മന്ത്രാലയം കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇതുസംബന്ധിച്ചു മന്ത്രാലയം വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതു ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാസമ്പന്നരായ രാജ്യത്തെ ഉദ്യോഗാര്‍ത്ഥികളുടെ കഴിവിലും ശേഷിയിലും മതിപ്പാണുളളത്. അതുകൊണ്ടുതന്നെ സ്വദേശിവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന നിയമ ലംഘനങ്ങള്‍ തുടരാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here