ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് ട്രംപ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡിജിറ്റല്‍ സേവന കമ്പനികള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള മാക്രോണിന്റെ തീരുമാനം വിഡ്ഢിത്തരമാണെന്നാണ് ട്രംപിന്റെ പ്രസ്താവന.

ഗൂഗിളടക്കമുള്ള അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്താനുള്ള ഫ്രാന്‍സിന്റെ നീക്കമാണ് ഡൊണാള്‍ഡ് ട്രംപിനെ ചൊടുപ്പിച്ചത്. നികുതി ഏര്‍പ്പെടുത്താനുള്ള ഫ്രാന്‍സിന്റെ തീരുമാനം അന്യായമാണെന്നും അമേരിക്കന്‍ ടെക്ക് ഭീമന്‍മാരാണ് ഫ്രാന്‍സിന്റെ ലക്ഷ്യമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മാക്രോണിന്റെ വിഡ്ഢിത്തരത്തിന് തക്കതായ മറുപടി നല്‍കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തീരുമാനം അമേരിക്കയുമായി ചര്‍ച്ച ചെയ്യാതെ എടുത്തതാണെന്ന് പറഞ്ഞ ട്രംപ് എപ്പോഴും ഫ്രഞ്ച് വൈനിനെക്കാള്‍ നല്ലതാണ് അമേരിക്കന്‍ വൈനെന്നും ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സില്‍ ഉല്‍പാദിപ്പിക്കുന്ന വൈനിന് അമേരിക്കയില്‍ മികച്ച മാര്‍ക്കറ്റുണ്ട്.

അതേ സമയം ഡിജിറ്റല്‍ പദ്ധതികളില്‍ ഉറച്ച് നില്‍ക്കുന്നെന്നെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഡിജിറ്റല്‍ സേവന നികുതി രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുമെന്നും ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലേ മരിയ പറഞ്ഞു. രാജ്യത്തിന് പുറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിലവില്‍ ഫ്രാന്‍സില്‍ നികുതി നല്‍കുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top