യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് പത്ത് അധ്യാപകരെ സ്ഥലം മാറ്റി

university college, tvm

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. കോളജിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പത്ത് അധ്യാപകരെ സ്ഥലം മാറ്റിയത്. കൊളി ജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലംമാറ്റം.

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികൾക്ക് അധ്യാപകരുടെ സഹായം ലഭിച്ചിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇവർ കോളജിൽ നടത്തുന്ന ക്യാമ്പസിന് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ചില അധ്യാപകർ കൂട്ടു നിൽക്കുന്നതായി കൊളജിയേറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിനു പകരം ഇവരെ സഹായിക്കുന്ന തരത്തിലാണ് അധ്യാപകർ പെരുമാറിയത്.

കോളജിന് യോജിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടും നടപടിയെടുക്കാൻ അധ്യാപകർ തയാറായില്ലെന്നും ഉന്നത വിദ്യാദ്യാസ മന്ത്രി ഡോ.കെ .ടി.ജലീലിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ അധ്യാപകരെ സർക്കാർ സംരക്ഷിക്കുകയാണന്ന ആരോപണം ഉയർന്നതോടെയlണ് നടപടിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കോളജിലെ പത്ത് അധ്യാപകരെ നഗരത്തിലുള്ള വിവിധ കോളജുകളിലേക്ക് സ്ഥലം മാറ്റി. കത്തിക്കുത്ത് നടക്കുമ്പോൾ കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന കെ.വിശ്വംഭരനേയും സ്ഥലം മാറ്റിയിട്ടുണ്ട്. നേരത്തെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top