അമ്പൂരി കൊലപാതകം; കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിലിന്റെ മൊഴി

അമ്പൂരി കൊലപാതക്കേസ് മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത്. കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ പൊലീസിൽ മൊഴി നൽകി. അഖിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോഴായിരുന്നു ഭീഷണി. അഖിലിന്റെ വീട്ടിൽ വന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മറ്റൊരു വിവാഹം കഴിച്ചാൽ സൈ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായും അഖിലിന്റെ മൊഴി നൽകി.

ഇന്നലെ രാത്രിയാണ് പ്രതി അഖിൽ പൊലീസിൽ കീഴടങ്ങുന്നത്. തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ 8.10 ഓടെ വിമാനമിറങ്ങിയ അഖിലിനെ 8.50 ഓടുകൂടി നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. 9.10 ഓടുകൂടിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാഖിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്നും ഇന്നലെ അഖിൽ സമ്മതിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top