‘മുല്ലപ്പള്ളിക്കെതിരായ പരാമർശം വൈകാരികമായിപ്പോയി; നേരിൽ കണ്ട് മാപ്പ് ചോദിക്കും’ : അനിൽ അക്കര ട്വന്റിഫോറിനോട്

കെപിസിസി പ്രസിഡന്റിന് എതിരായ പരാമർശം വൈകാരികമായിപ്പൊയെന്ന് അനിൽ അക്കര എംഎൽഎ. മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കണ്ട് മാപ്പ് ചോദിക്കുമെന്നും അനിൽ അക്കര ട്വന്റിഫോറിന്റെ 360യിൽ പറഞ്ഞു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ ശേഷം കെപിസിസി യോഗങ്ങളിൽ എംഎൽഎമാരെ വിളിക്കുന്നില്ലെന്ന് പരാതിയുണ്ടെന്ന് അനിൽ അക്കര എംഎൽഎ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗികമായി പരാതിപ്പെട്ടെന്നും അനിൽ അക്കര 360യിൽ പറഞ്ഞു.

Read Also : സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

യൂത്ത് കോൺഗ്രസ് പ്രസിഡൻഡിന്റെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാഹചര്യം പരിഗണിച്ച് തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top