സോൻഭദ്ര കൂട്ടക്കൊല; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതം കൈമാറി

ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതമുള്ള സാമ്പത്തിക സഹായം കൈമാറി. വെടിവെപ്പ് നടന്നതിന് പിന്നാലെ സോൻഭദ്രയിൽ സന്ദർശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപവീതം കോൺഗ്രസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് പ്രവർത്തകർ മരിച്ചവരുടെ കുടുംബങ്ങളിൽ നേരിട്ടെത്തിയാണ് പ്രിയങ്ക വാഗ്ദാനം ചെയ്ത സഹായത്തുകയുടെ ചെക്ക് കൈമാറിയത്. സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്ന് ജൂലായ് 17നുണ്ടായ വെടിവെപ്പിൽ പത്തുപേരാണ് കൊല്ലപ്പെട്ടത്. 20പേർക്ക് പരിക്കേറ്റിരുന്നു. ഭൂവുടമയായ ഗ്രാമത്തലവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമീണർക്കുനേരെ വെടിവെപ്പ് നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top