ഇനി ബംഗ്ലാദേശിനെ വെട്ടോറി കളി പഠിപ്പിക്കും

മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയെ ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കൗണ്‍സള്‍ട്ടന്റായി നിയമിച്ചു. വെട്ടോറിക്കൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ചാള്‍സ് ലാംഗ്‌വെല്‍റ്റിനെ ഫാസ്റ്റ് ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.

അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് വരെയാണ് വെട്ടോറിയുടെ നിയമനം. അതേ സമയം ലാംഗ്‌വെൽറ്റ് മുഴുവൻ സമയ ക്ലോച്ചാണ് ലാംഗ്‌വെല്‍റ്റാകട്ടെ പൂര്‍ണസമയ കോച്ചായാണ് വരുന്നത്.

ബിബിഎല്ലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിനെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും പരിശീലിപ്പിച്ച മികവുമായാണ് വെട്ടോറി എത്തുന്നത്. കഴിവുള്ള താരങ്ങളാല്‍ സമ്പന്നമായ ബംഗ്ലാദേശിനെ പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വെട്ടോറി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top