കാനത്തിനെതിരായ പോസ്റ്റർ; മൂന്ന് പേർക്കെതിരെ നടപടി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരായി പോസ്റ്റർ ഒട്ടിച്ച വിഷയത്തിൽ നടപടി എടുത്തത് ജില്ലാ നേതൃത്വം. മൂന്ന് പേർക്കെതിരെയാണ് നടപടി. സിപി മണ്ഡലം എക്‌സിക്യൂട്ടീവ് മെമ്പർ ലാൽജി, സിപിഐ പുന്നപ്ര ലോക്കൽ കമ്മറ്റി അംഗം സുബീഷ് , എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജോമോൻ എന്നിവർക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരുന്നതുവരെ ഇവരെ സസ്പന്റ് ചെയ്തു.
പോസ്റ്റർ വിഷയം അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ സിപിഐ ജില്ലാ നേതൃയോഗം നിയോഗിച്ചിരുന്നു. ചന്ദ്രൻ ഉണ്ണിത്താൻ, എസ്.പ്രകാശ്, കെ.എസ് രവി എന്നിവരാണ് അംഗങ്ങൾ.
Read Also : കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം; മൂന്നാം പ്രതി കൃഷ്ണകുമാർ കീഴടങ്ങി
കൊച്ചിയിൽ സിപിഐ നടത്തിയ ഐജി ഓഫീസ് മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎക്കും സിപിഐ നേതാക്കൾക്കും പരിക്കേറ്റ സംഭവത്തെ തുടർന്നാണ് ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്ററുകളുയർന്നത്. പൊലീസ് നടപടിയെ ന്യായീകരിച്ച കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകൾ. ഇതിന് പിന്നാലെ പോസ്റ്റർ ഒട്ടിച്ചവർ പാർട്ടിക്കാരല്ലെന്ന് കാനം പ്രതികരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിയുകയും എഐവൈഎഫ് നേതാക്കളെ പിടികൂടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here