Advertisement

യുഎഇയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് റമദാനുകള്‍ സംഭവിക്കാന്‍ സാധ്യത

July 29, 2019
Google News 1 minute Read

യുഎഇയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് റമദാനുകള്‍ സംഭവിക്കാന്‍ സാധ്യത. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2030 ല്‍ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കും എന്നാണ് ഗള്‍ഫ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ ഒരു പ്രത്യേക വര്‍ഷത്തില്‍ രണ്ട് മാസം ഉപവസിക്കും.

റമദാന്‍ മാസം എല്ലാ വര്‍ഷവും ഏകദേശം 10 അല്ലെങ്കില്‍ 11 ദിവസം പിന്നോട്ട് നീങ്ങുമെന്ന് അറിയപ്പെടുന്നു. ഇതിനാലാണ് 2030 ല്‍ വിശുദ്ധ മാസം രണ്ടുതവണ സംഭവിക്കുന്നത്. ആദ്യ റമദാന്‍ മാസം ജനുവരി 6 നും രണ്ടാമത്തെ മാസം ഡിസംബര്‍ 26 നും ആരംഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കണക്കുകൂട്ടല്‍ ഗ്രിഗോറിയന്‍ കലണ്ടറിന് അനുസൃതമാണ്.

Read Also : യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

ഈ വര്‍ഷം 2019 മെയ് 6 നാണ് വിശുദ്ധ റമദാന്‍ ആരംഭിച്ചത്, നാലുവര്‍ഷത്തിനിടെ ഇതാദ്യമായി 15 മണിക്കൂറിനുള്ളില്‍ ഉപവാസ സമയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here