Advertisement

ആലപ്പുഴയിലെ സിപിഐ പോസ്റ്റർ വിവാദം; അന്വേഷണത്തിന് മൂന്നംഗ പാർട്ടി കമ്മീഷനെ നിയോഗിച്ചു

July 29, 2019
Google News 1 minute Read

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് സിപിഐ തീരുമാനം. ഇതിനായി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ചന്ദ്രൻ ഉണ്ണിത്താൻ, എസ്.പ്രകാശ്, കെ.എസ് രവി എന്നിവരാണ് അംഗങ്ങൾ. സിപിഐ ജില്ലാ നേതൃയോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

Read Also; കാനത്തിനെതിരെ പോസ്റ്റർ പതിച്ച സംഭവം; തെറ്റ് പറ്റിയിട്ടില്ലെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐവൈഎഫ് നേതാവ് ജയേഷ്

കൊച്ചിയിൽ സിപിഐ നടത്തിയ ഐജി ഓഫീസ് മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎക്കും സിപിഐ നേതാക്കൾക്കും പരിക്കേറ്റ സംഭവത്തെ തുടർന്നാണ് ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്ററുകളുയർന്നത്. പൊലീസ് നടപടിയെ  ന്യായീകരിച്ച കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകൾ. ഇതിന് പിന്നാലെ പോസ്റ്റർ ഒട്ടിച്ചവർ പാർട്ടിക്കാരല്ലെന്ന് കാനം പ്രതികരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിയുകയും എഐവൈഎഫ് നേതാക്കളെ പിടികൂടുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here