Advertisement

‘കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥ’; അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

July 29, 2019
Google News 0 minutes Read

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജിവെച്ചൊഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പുതിയ ആൾ വരാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം പി. കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണിപ്പോളെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. പുതിയ അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി തയ്യാറാകണമെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂർ തുറന്നടിച്ചു. ഉത്തരവാദിത്തമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറരുത്. ജനങ്ങൾ കോൺഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസിലാക്കണം. കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നേതൃത്വമില്ലാത്തതിനാലാണ്. ഇനിയിത് കണ്ടു നിൽക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറിനെ കണ്ടെത്തണം. സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായി. അപ്പോയ്‌മെന്റ് കമ്മിറ്റികൾ പിരിച്ചുവിട്ട് ജനങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ അധ്യക്ഷനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here