ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി

ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി. മുംബൈ പൊലീസിന്റെ നിർദേശ പ്രകാരം മുംബൈയിലെ ബൈക്കുള ജെ.ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാമ്പിൾ നൽകിയത്. ഡിഎൻഎ ഫലം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മുദ്ര വച്ച കവറിൽ ബോംബെ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. നേരത്തെ ജുഹുവിലുള്ള കൂപ്പർ ആശുപത്രിയിൽ വെച്ചാണ് രക്തസാമ്പിളെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നത്.
എന്നാൽ സൗകര്യക്കുറവുകൾ കണക്കിലെടുത്ത് ഇത് ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനോയ് കോടിയേരിയോട് ഡിഎൻഎ പരിശോധനയ്ക്കായി ചൊവ്വാഴ്ച തന്നെ രക്തസാമ്പിൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി നിർദേശം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here