മകനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; ബിനോയ് കോടിയേരിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

ബിനോയ് കോടിയേരിക്കൊപ്പമുളള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് യുവതി ചിത്രങ്ങൾ പുറത്ത് വിട്ടത്. കേസ് റദ്ദ് ചെയ്യണമെന്ന ബിനോയിയുടെ ഹർജി കോടതി പരിഗണനയിലിരിക്കെയാണ് യുവതിയുടെ അപ്രതീക്ഷിത നീക്കം

തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ നിമിഷങ്ങൾ എന്ന തലക്കെട്ടോടെയാണ് യുവതി ചിത്രങ്ങൾ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബിനോയ് കുഞ്ഞിനൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതായാണ് ചിത്രങ്ങളിലുളളത്. 2019 ലെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണെന്നും കൂടെ ചേർത്തിട്ടുണ്ട്. ബിനോയിക്കൊപ്പം യുവതി മുംബൈ അന്തേരി വെസ്റ്റിൽ താമസിച്ചിരുന്നപ്പോൾ എടുത്ത ചിത്രങ്ങളാണിത്.

ഈ ചിത്രങ്ങൾ യുവതി നേരത്തെ കോടതിയിലും സമർപ്പിച്ചിരുന്നു. യുവതി നൽകിയ പരാതി കെട്ടച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാൻ ബിനോയ് നൽകിയ ഹർജി കോടതി പരിഗണനയിലിരിക്കെയാണ് യുവതിയുടെ അപ്രതീക്ഷിത നീക്കമെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബിനോയ് ഫോണിൽ വിളിച്ച് അനുരജ്ഞനത്തിന് ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പും യുവതി പുറത്ത് വിട്ടിരുന്നു. ബിനോയിയെ പ്രതിരോധത്തിലാക്കിയിട്ടുളള യുവതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് കേരളത്തിൽ നിന്നുളള പ്രൊഫൈലുകളാണ് ഏറ്റവും അധികം ഷെയർ ചെയ്തിട്ടുളളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top