യുഡിഎഫ് യോഗത്തിൽ റോഷി അഗസ്റ്റിൻ പങ്കെടുത്തത് സീനിയർ നേതാവെന്ന നിലയിലാണെന്ന് ജോസ് കെ. മാണി

കെ.എം മാണിയുടെ ഒഴിവിൽ സീനിയർ നേതാവെന്ന നിലയിലാണ് ഇന്നത്തെ യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ റോഷി അഗസ്റ്റിൻ പങ്കെടുത്തതെന്ന് ജോസ് കെ മാണി. ഇക്കാര്യത്തിൽ ആരെങ്കിലും മുന്നണി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഇന്നത്തെ യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ ജോസ് കെ മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിനെ പങ്കെടുപ്പിക്കുന്നതിൽ പി.ജെ ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചിരുന്നു.
Read Also; യുഡിഎഫ് ഏകോപന സമിതി യോഗം തുടങ്ങി; പി.ജെ ജോസഫ് പങ്കെടുക്കുന്നില്ല
ഇതിന് പിന്നാലെയാണ് റോഷി അഗസ്റ്റിൻ യോഗത്തിൽ പങ്കെടുത്തതിനുള്ള വിശദീകരണവുമായി ജോസ് കെ മാണി രംഗത്തെത്തിയത്. കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്താൻ ഇന്നത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനമായതായി തനിക്കറിയില്ല. ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here