യൂബര്‍ സ്ഥാപകന്‍ തന്റെ സ്വപ്‌ന വീടിനായി ചിലവഴിച്ചത് 500കോടി രൂപ…!
താമസിക്കാന്‍ ഒരു ഇടം എന്നതിലുപരി വീട് പലപ്പോഴും സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ഇടം കൂടിയാണ്. പലപ്പോഴും സ്വപ്‌ന വീട് സ്വന്തമാക്കാനും വ്യത്യസ്തമാക്കുന്നതിന് നൂതനമായ പല രീതികളും ആളുകള്‍ പരീക്ഷിക്കാറുണ്ട്. ഇത്തരം സ്വപ്‌ന ഗൃഹങ്ങള്‍ക്ക് പണം ഒരു വിലങ്ങു തടി ആകാറുമില്ല.
കണക്കില്ലാതെ പണം ചിലവഴിച്ച് വീട് നിര്‍മ്മിക്കുന്നവരില്‍ മുന്‍പന്തിയിസലാണ് സെലിബ്രേറ്റികളും ബിസിനസ്സുകാരും. ഇങ്ങനെ സ്വപ്‌ന വീടിനായി 500കോടി രൂപയോളം ചെലവഴിച്ചിരിക്കുകയാണ് യൂബറിന്റെ സഹസ്ഥാപകന്‍ ഗാരെറ്റ് കാംപ്.
ബെവര്‍ലി ഹില്‍സിലുള്ളതില്‍വെച്ച് വിലയേറിയ ഈ വീട് കാംപും പങ്കാളി എലിസ നൂയെനും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.
12,000 ചതുരശ്ര അടിയുള്ള വീട്ടില്‍ ഏഴു ബെഡ്റൂമുകളും ഒരു ഗസ്റ്റ് ഹൗസുമാണുള്ളത്. 28,000 കോടിയോളമാണ് കനേഡിയയില്‍ നിന്നുള്ള സംരംഭകനായ കാംപിന്റെ ആസ്തി. എന്നാല്‍ കാംപിന്റെ വീടു വാങ്ങലിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. യൂബര്‍ അവരുടെ തൊഴിലാളികളോടു കാട്ടുന്ന സമീപനം ശരിയല്ലെന്നും തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് യൂബറിനുള്ളതെന്നുമാണ് കാംപിനെതിരെ ഉയരുന്ന ആക്ഷേപം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here