കേരള തീരത്ത് മത്തി ലഭ്യത കുറയുന്നു; പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍

കേരള തീരത്ത് കിട്ടാക്കനിയായി മത്തി. മത്തിക്ക് പുറമെ മറ്റ് മത്സ്യങ്ങളുടെ ലഭ്യതക്കുറവും പരമ്പരാഗത മത്സ്യ തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കയാണ്. കേരളീയരുടെ പ്രിയ വിഭവമായ മത്തി ലഭ്യതയില്‍ സംസ്ഥാനത്ത് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

2013 മുതല്‍ മത്തിയുടെ ലഭ്യതയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിനിടെ ഏറ്റവും അധികം മത്തി ലഭിക്കുന്ന സംസ്ഥാനം എന്ന സ്ഥാനവും കേരളത്തിന് നഷ്ടമായി.2017 ല്‍ മത്തി ലഭ്യതയില്‍ നേരിയ പൂരോഗതി ഉണ്ടായെങ്കിലും 2018 ആയതോടെ വീണ്ടും കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോളും മത്തിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്

സമുദ്രോപരിതലത്തിലെ ചൂട് വര്‍ധിച്ചതും ഇത് മൂലം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവുമാണ് മത്തി ലഭ്യതയില്‍ലെ ഗണ്യമായ കുറവിന് കാരണം.ഇതോടെ നിരവധി പരമ്പരാഗത മല്‍സ്യ തൊഴിലാളികളാണ് ദുരിതത്തില്‍ ആയത്. പുതിയ വള്ളം ഇറക്കാനായി വായ്പ എടുത്ത തൊഴിലാളികള്‍ ജപ്തി ഭീഷണി നേരിടുന്നത്.

മത്തിക്ക് പുറമെ മറ്റു മീനുകളുടെ ലഭ്യതയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഉള്ള മല്‍സ്യ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ മത്തിയുടെ ലഭ്യത ഇനിയും കുറയുമെന്നാണ് കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top