പെൺകുട്ടിയുടെ കത്ത് കിട്ടാൻ വൈകിയതിനെപ്പറ്റി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി തനിക്കയച്ച കത്ത് കിട്ടാൻ വൈകിയതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടി. ഈ മാസം 12 ന് അയച്ച കത്ത് കിട്ടാൻ വൈകിയതിൽ സുപ്രീം കോടതി രജിസ്ട്രാറോടാണ് അടിയന്തര റിപ്പോർട്ട് തേടിയത്. ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎൽഎയുടെ കൂട്ടാളികളിൽ നിന്ന് തനിക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെൺകുട്ടിയും അമ്മയും ചേർന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്.

Read Also; പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കഴിഞ്ഞ ഞായറാഴ്ച റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടം ആസൂത്രിതമാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ബിജെപി കുൽദീപ് സെൻഗാറും സഹോദരനുമടക്കം പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം വാഹനാപകടത്തെപ്പറ്റി കേന്ദ്രസർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top