മർക്കണ്ഡെയെ ഡൽഹിക്കു നൽകി; പകരം റൂതർഫോർഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

തങ്ങളോടൊപ്പം രണ്ട് സീസണുകൾ കളിച്ച യുവ ലെഗ് സ്പിന്നർ മയങ്ക് മാർക്കണ്ഡേയെ ഡൽഹി ക്യാപിറ്റൽസിനു നൽകി പകരം വിൻഡീസ് ഓൾറൗണ്ടർ ഷെർഫേൻ റൂതർഫോർഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഈ കൈമാറ്റ വിവരം പുറത്തു വിട്ടത്.

2018 ൽ മുംബൈ ഇന്ത്യൻസിലെത്തിയ മയങ്ക് മാർക്കണ്ഡെ 17 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇരുപത്തിയൊന്നുകാരനായ ഈ പഞ്ചാബ് സ്വദേശി ഈ വർഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കളിച്ച് കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറി‌. കഴിഞ്ഞ സീസണിൽ രാഹുൽ ചഹാറിൻ്റെ വരവോടെ മാർക്കണ്ഡെയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമായിരുന്നു.

കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരമാണ് റൂതർഫോഡ്. ഹാർഡ് ഹിറ്റിംഗ് ഓൾറൗണ്ടറെന്നറിയപ്പെടുന്ന ഈ ഇരുപതുകാരൻ, വലത് കൈയ്യൻ മീഡിയം ഫാസ്റ്റ് ബോളർ കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top