Advertisement

പ്രളയ സെസ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ്‌ ചെന്നിത്തല

July 31, 2019
Google News 0 minutes Read

കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും നാളെ മുതല്‍ പ്രളയ സെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ഇത് വന്‍വിലക്കയറ്റത്തിന് ഇടയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

1200 കോടി രൂപയുടെ അധികാഭാരമാണ് ജനങ്ങളുടെ തലയില്‍ ഇതി വഴി അടിച്ചേല്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വഴി 1785 കോടി രൂപയുടെ അധിക ഭാരം നേരത്തെ തന്നെ ജനങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഒരോ രൂപ വീതം അധിക സെസസും എക്സൈസ് ഡ്യൂട്ടിയും ചുമത്തിയത് വഴി ഉണ്ടായ വിലക്കയറ്റത്തിന് പുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഈ അധിക ഭാരം.

ഇത് ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. പ്രളയ സെസ് വഴി 928 ഉല്പന്നങ്ങള്‍ക്ക് വില ഉയരുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ മറവില്‍ എല്ലാ സാധനങ്ങള്‍ക്കും വില കയറാന്‍ പോവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയില്‍ നിന്ന് പാഠം പഠിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here