ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിയായ കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽ ദാസിനെയാണ് (27 വയസ്) ദുബായ് പൊലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 13 നാണ് അതുൽ ദാസ് മരണപ്പെട്ടതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
ബന്ധുക്കളെയോ മറ്റോ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ദുബായ് പൊലീസ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അതുൽ ദാസിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുവാനും മൃതദേഹം നാട്ടിലെത്തിക്കുവാനുമായി ഇന്ത്യൻ കോൺസുലേറ്റ് മലയാളി സാമൂഹ്യക പ്രവർത്തകനായ നസീർ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തി. നസീർ അതുലിന്റെ നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടുകയും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. മൃതദേഹം ഞായറാഴ്ച രാത്രി എയർ ഇന്ത്യക്കുള്ള ഫ്‌ളൈറ്റിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here