സഭാ തർക്കം; സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെടുമെന്ന് ഇ.പി ജയരാജൻ

ഓർത്തഡോക്‌സ്-യാക്കോബായ തർക്കത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെടുമെന്ന് മന്ത്രി ഇ.പി ജയരാജൻ. എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ ഉപസമിതി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ നേതൃത്വങ്ങളുമായി ഇന്നു നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചെങ്കിലും സുപ്രീം കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയായിരുന്നു.
Read Also; ‘മതപരമായ കാര്യങ്ങളിൽ സർക്കാരിന് എന്ത് കാര്യം ?’; സഭാതർക്കത്തിൽ സുപ്രീംകോടതി പരാമർശം
സഭാ തർക്കം ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ സമവായ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിസഭാ ഉപസമിതി തിരുവനന്തപുരത്ത് യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ ഓർത്തഡോക്‌സ്-യാക്കോബായ സഭാ പ്രതിനിധികൾ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് പുറമേ സഭാ തർക്കം നിലനിൽക്കുന്ന ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവികളുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനു ശേഷം യാക്കോബായ പ്രതിനിധികൾ മന്ത്രി ഇ.പി.ജയരാജനെ സന്ദർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here