പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം

മഹാരാഷ്ട്രയിൽ പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സോളാപുരിലെ പുണ്യശ്ലോക് അഹല്യാദേവി ഹോൽക്കർ സർവകലാശാലയിലെ ചടങ്ങിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ തല ചുറ്റൽ അനുഭവപ്പെട്ട നിതിൻ ഗഡ്കരി അംഗരക്ഷകരുടെ സഹായത്തോടെ ഉടൻ തന്നെ വേദിയിലെ കസേരയിൽ ഇരിക്കുകയായിരുന്നു.

തുടർന്ന് സോളാപുർ ആശുപത്രിയിലെ ഡോക്ടറെത്തി പരിശോധന നടത്തി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊണ്ട വേദനയ്ക്ക് കഴിച്ച ആന്റി ബയോട്ടിക് മരുന്നുകളാണ് തലചുറ്റലിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. നിലവിൽ മന്ത്രിയുടെ രക്തസമ്മർദം സാധാരണ നിലയിലെത്തിയതായും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെയും പൊതുപരിപാടികൾക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More