Advertisement

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ വേ​ണ്ട; ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷം

August 2, 2019
Google News 0 minutes Read

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ (ഇ​വി​എം) വേ​ണ്ട ബാ​ല​റ്റ് പേ​പ്പ​ർ മ​തി​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ട്. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി, മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ണ്‍ സേ​ന (എം​എ​ൻ​എ​സ്) എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് പു​റ​മേ മ​റ്റ് ചെ​റി​യ പാ​ർ​ട്ടി​ക​ളും ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മതിയെന്ന നി​ല​പാ​ടി​ലാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇ​ത് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ന്നും അതുകൊണ്ട് തന്നെ ബാ​ല​റ്റ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വി​എം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്താ​കെ നി​രോ​ധി​ക്ക​ണ​മെ​ന്ന് എം​എ​ൻ​എ​സ് അ​ധ്യ​ക്ഷ​ൻ രാ​ജ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി നേ​താ​ക്ക​ളും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് രം​ഗ​ത്തെ​ത്തി. ഇ​വി​എം മെ​ഷീ​നു​ക​ളെ കു​റ്റം പ​റ​യാ​തെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here