എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യ; കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് സജിനി 24 നോട്

ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട കല്ലേക്കാട് എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഭാര്യ സജിനി 24 നോട്.

കുടുംബ പ്രശ്നമാണ് കുമാറിനെ മരണത്തിലേക്ക് നയിച്ചതെന്ന പ്രചരണം പൊളിഞ്ഞതിനാലാണ് പുതിയ നീക്കം. മൃതദേഹത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ടെന്നാണ് പലരും സംശയം പറഞ്ഞത്. കുമാറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ ഏതറ്റം വരെയും പോകുമെന്നും സജിനി 24 നോട് പറഞ്ഞു.

Read Also : എആർ ക്യാമ്പിലെ പൊലീസുകാരുടെ മരണം; എസ്‌സിഎസ്ടി കമ്മീഷൻ റിപ്പോർട്ട് തേടി

കുടുംബ പ്രശ്നമാണ് കുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന കള്ളം പൊളിഞ്ഞതോടെ സേനയിലെ ഉന്നതർ പുതിയ കഥകളുമായി വരികയാണെന്നാണ് സജിനി പറയുന്നത്. മരണം ആത്മഹത്യയാണെന്ന് പൂർണ്ണമായി വിശ്വസിക്കാൻ ഇതുവരെയായിട്ടില്ല.

മൃതദേഹത്തിൽ ചില അസ്വാഭാവികതകൾ ഉണ്ട്. കുമാർ ഒരിക്കലും സോക്‌സ് ധരിക്കാതെ ഷൂ ഇടുന്ന വ്യക്തിയല്ല. എന്ന മരണസമയത്ത് കുമാറിന്റെ കാലുകളിലോ ഷൂസിനകത്തോ സോക്‌സ് ഉണ്ടായിരുന്നില്ലെന്ന് സജീനി പറയുന്നു.

പണം വാങ്ങി കേസ് തീർക്കുമെന്ന് ആരും കരുതേണ്ടന്നും മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും സജിനി 24 നോ ട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top