എആർ ക്യാമ്പിലെ പൊലീസുകാരുടെ മരണം; എസ്‌സിഎസ്ടി കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ എസ്‌സിഎസ്ടി കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് കളക്ടറോടും എസ്പിയോടും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പത്തു ദിവത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. കമ്മീഷൻ ഉടൻ എആർ ക്യാമ്പ് സന്ദർശിക്കും.
അതേസമയം, കുമാറിന്റെ മരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ക്യാമ്പിൽ ജാതി വിവേചനം ഉണ്ടായിരുന്നതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കുമാറിന് റ ഭാര്യ സജിനി പറഞ്ഞത് ശരിയയ്ക്കുകയാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ്. ക്യാമ്പിൽ ജാതിവിവേചനം ഉണ്ടായിരുന്നു. അധിക ഡ്യൂട്ടി നൽകി ഉന്നത ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചിരുന്നു. ആദിവാസിയായത് കൊണ്ട് നിരന്തര പീഡനം ഏൽക്കേണ്ടി വന്നന്നും അന്വേഷണ സംഘത്തിന് ലഭിച്ച കുമാറിന്റേതെന്ന് പറയപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു.എന്നാൽ ഇതിൽ ഉന്നത ഉ ദ്യോഗസ്ഥരുടെ പേരുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് തയ്യാറായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here