Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

August 2, 2019
1 minute Read

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചെന്ന് കരസേന. ഭീകരർക്ക് പാക്കിസ്ഥാൻ സഹായം നൽകുന്നുവെന്ന തെളിവ് നിർത്തിയായിരുന്നു ചിന്നാർ കോർപ്സ് ലഫ്റ്റണന്റ് ജനറൽ കെജിഎസ് ദില്ലന്റെ വാർത്താ സമ്മേളനം.

മധ്യസ്ഥ ശ്രമം ഫലം കണ്ടില്ല; അയോധ്യ കേസിൽ ആഗസ്റ്റ് ആറ് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി

അയോധ്യ ഭൂമി തർക്കകേസിലെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അന്തിമവാദം തുടങ്ങാൻ സുപ്രീംകോടതി തീരുമാനം. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആഗസ്റ്റ് ആറു മുതൽ തുടർച്ചയായി വാദം കേൾക്കും. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള വിപുലമായ വാദത്തിനാണ് സുപ്രീംകോടതി തയ്യാറെടുക്കുന്നത്.

എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണത്തിൽ ആരോപണവിധേയരായ 7 പൊലീസുകാർക്ക് സസ്‌പെൻഷൻ. രണ്ട് എ.എസ്.ഐ മാർ ഉൾപ്പെടെയുള്ളവർക്കാണ് സസ്‌പെൻഷൻ. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിട്ടത്. പൊലീസുകാരന്റെ മരണത്തെപ്പറ്റിയുള്ള പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ജാതി വിവേചനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും പാലക്കാട് എസ്.പി. ജി. ശിവവിക്രംഅറിയിച്ചു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ. കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് മാത്രമാണ് ചർച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോട് ഇന്ത്യ ഇക്കാര്യം അറിയിച്ചു.

പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ കോലിയുടെ അഭിപ്രായം മാനിക്കും; അൻഷുമാൻ ഗെയ്ക്‌വാദിനെ തള്ളി കപിൽ ദേവ്

ഇന്ത്യയുടെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് നായകൻ വിരാട് കോലിയുടെ അഭിപ്രായത്തെ മാനിക്കുമെന്ന് ഉപദേശക സമിതി തലവൻ കപിൽ ദേവ്. രവി ശാസ്ത്രി പരിശീലകനായി തുടരുന്നത് തനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന കോലിയുടെ അഭിപ്രായ പ്രകടനം കണക്കിലെടുക്കുന്നില്ലെന്ന ഉപദേശക സമിതി അംഗം അൻഷുമാൻ ഗെയ്ക്‌വാദിൻ്റെ പ്രസ്താവനയെയാണ് കപിൽ തള്ളിയത്.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top