എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണത്തിൽ ആരോപണവിധേയരായ 7 പൊലീസുകാർക്ക് സസ്‌പെൻഷൻ. രണ്ട് എ.എസ്.ഐ മാർ ഉൾപ്പെടെയുള്ളവർക്കാണ് സസ്‌പെൻഷൻ. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിട്ടത്. പൊലീസുകാരന്റെ മരണത്തെപ്പറ്റിയുള്ള പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ജാതി വിവേചനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും പാലക്കാട് എസ്.പി. ജി. ശിവവിക്രംഅറിയിച്ചു.
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടിയെന്നും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു. ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Read Also; എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം
പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്നും കുമാറിന്റെ ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here