ടെസ്റ്റ് ജേഴ്സിയിൽ പേരും നമ്പറും; അതൃപ്തിയറിയിച്ച് മുൻ താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റ് കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജേഴ്സിയിൽ കളിക്കാരുടെ പേരും നമ്പറും പ്രിൻ്റ് ചെയ്ത ഐസിസി പരിഷ്കാരത്തിൽ അതൃപ്തി അറിയിച്ച് മുൻ താരങ്ങൾ. ഓസ്ട്രേലിയയുടെ മുൻ താരങ്ങളായ ആഡം ഗിൽക്രിസ്റ്റ്, ബ്രെറ്റ് ലീ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിന്നർ അശ്വിനും വിഷയത്തിലെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയായിരുന്നു മൂവരുടെയും പ്രതികരണം. ജേഴ്സിയിൽ പേരും നമ്പറും പതിപ്പിക്കാനുള്ള ഐസിസിയുടെ തീരുമാനം മണ്ടത്തരമാണെന്നഭിപ്രായപ്പെട്ട ബ്രെറ്റ് ലീ ക്രിക്കറ്റിനെ നവീകരിക്കാൻ ഐസിസി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും എന്നാലിത് തെറ്റായിപ്പോയെന്നും കുറിച്ചു.

ഗിൽക്രിസ്റ്റ് രണ്ട് ട്വീറ്റുകളിലൂടെയാണ് അതൃപ്തി അറിയിച്ചത്. പഴഞ്ചനാണെന്നു തോന്നുന്നുവെങ്കിലും നമ്പരും പേരും ഇഷ്ടപ്പെട്ടില്ലെന്ന് ഒരു ട്വീറ്റിലും ഇവ അസംബന്ധമാണെന്ന് മറ്റൊരു ട്വീറ്റിലും ഗിൽക്രിസ്റ്റ് പറഞ്ഞു.

‘സ്വെറ്ററുകളിലും നമ്പർ പതിപ്പിക്കേണ്ടതുണോ?’ എന്ന പരിഹാസ ചോദ്യത്തോടെയാണ് പുതിയ മാറ്റത്തെ നേരിട്ടത്.

വിമർശനങ്ങൾ ഉയരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഐസിസിയുടെ പരിഷ്കാരം തിരിച്ചടിയാകുമോ എന്ന സംശയവും നില നിൽക്കുന്നുണ്ട്. വിൻഡീസിനെതിരെയുള്ള റ്റെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം അംഗങ്ങളും പുതിയ മാറ്റവുമായായിരിക്കും ഇറങ്ങുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top