മാധ്യമപ്രവര്‍ത്തകന്റെ മരണം: പൊലീസ് വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

മാധ്യമ പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യക്ക് ജോലി നല്‍കണമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരത്ത് യുവ മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു.

പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യക്ക് സര്‍ക്കാന്‍ ജോലി നല്‍കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read more: മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റു ചെയ്‌തേക്കും

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ വാഹനം ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top