കോഴിക്കോട് ആസിഡ് ആക്രമണം; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പരിക്കേറ്റ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുന്‍ ഭര്‍ത്താവാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കി. അതേ സമയം കുവൈത്തില്‍ ആയിരുന്നു സുഭാഷ് നാട്ടില്‍ എത്തിയതായി അറിവില്ലന്ന് ബന്ധുക്കള്‍ക്ക് പൊലീസിനോട് പറഞ്ഞു. അപകടനില തരണം ചെയ്ത യുവതിയെ വാര്‍ഡിലേക്ക് മാറ്റി.

കാരശ്ശേരി പഞ്ചായത്തിലെ ആനയാത് വെച്ചു യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി വിദേശത്തേക്ക് കടന്നാതായാണ് സൂചന. മുക്കം പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി ഇന്നലെ രാത്രി യുവതിയുടെ മൊഴിയെടുത്തു. തന്റെ മുന്‍ ഭാര്‍ത്താവ് സുഭാഷാണ് തന്നെ അക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ മാവൂര്‍ സ്വദേശിയായ സുഭാഷ് കുവൈത്തിലാണെന്നും നാട്ടിലെത്തിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നാണ് സുഭാഷിന്റ വീട്ടുകാര്‍ പറയുന്നത്. അതേ സമയം മൂന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു അക്രമണമാണെന്നും സംഭവ ശേഷം പ്രതി വിദേശത്ത് കടന്നതായും സൂചനയുള്ളതായിപൊലീസ്  പറഞ്ഞു. യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് പുറമെ  കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനനടത്തും. അതേ സമയം അപകടനില തരണം ചെയ്ത യുവതിയെ വാര്‍ഡിലേക്ക് മാറ്റി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More