കനോലി കനാല്‍ ശാപമോക്ഷത്തിലേക്ക്; ശുചീകരണം പൂര്‍ത്തിയായാല്‍ ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും

കോഴിക്കോട് നഗരത്തിലെ പ്രധാന ജലപാതയായ കനോലി കനാല്‍ ശാപ മോക്ഷത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെയും സിയാലിന്റെയും സംരംഭമായ കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ( ക്വില്‍) നേതൃത്വത്തിലാണു കനാല്‍ നവീകരണം നടക്കുന്നത്. ശുചീകരണം പൂര്‍ത്തിയായാല്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.
കോഴിക്കോട് നഗരം കാത്തിരുന്ന കനോലി കനാല്‍ ശുചീകരണം രണ്ടാം ഘട്ടത്തിലേക്ക്.
കനാലിലെ ചളിയും കുളവാഴയും പായലും നീക്കി ജലപാത ബോട്ട് സര്‍വീസിന് ഒരുക്കാനാണ് നഗരസഭയുടെ തീരുമാനം. കനാല്‍ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ബോട്ട് സര്‍വീസ് സാധ്യമാകുമെന്നാണ് പ്രതീക്ഷ. കനാല്‍ വൃത്തിയായിക്കഴിഞ്ഞാലും ആളുകള്‍ മാലിന്യം തള്ളുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാനും സംരക്ഷിക്കാനും ഗ്രീന്‍ പാര്‍ട്ണര്‍മാരെയും നിയമിക്കും.ആഴം കൂട്ടല്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടല്‍. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു കനോലി കനാല്‍ ശുചീകരണം.
മെയ് ആറുമുതലാണ് നവീകരണ പ്രവര്‍ത്തനം തുടങ്ങിയത്. സില്‍ട്ട് പുഷര്‍, ഫ്ളോട്ടിങ് ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചാണ് ചെളി നീക്കുന്നത്. കല്ലായി മുതല്‍ എരഞ്ഞിപ്പാലം വരെ പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് ഓടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here