സൈനിക വേഷത്തിൽ പാട്ടു പാടി ധോണി; കയ്യടിച്ച് പട്ടാളക്കാർ: വീഡിയോ

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറിയ ധോണി ഇപ്പോൾ സൈനിക സേവനമനുഷ്ഠിക്കുകയാണ്. കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ധോണി പാടുന്ന പാട്ടിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പട്ടാള വേഷത്തിലുള്ള ധോണിയുടെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ സദസ്സിൽ പാട്ട് പാടുന്ന ധോണിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സൈനികരോട് വേദിയിലിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നു ധോണിയുടെ പാട്ട്. ക്ലാസിക് ഹിന്ദി പാട്ടായ മെയിന്‍ പല്‍ ഡോ പല്‍ കാ ഷായര്‍ ഹുന്‍ എന്ന പാട്ടാണ് ധോനി പാടിയത്. ധോണിയുടെ പാട്ട് കേട്ട പട്ടാളക്കാർ കയ്യടിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സൗത്ത് കശ്മീരില്‍ പെട്രോളിങ്, ഗാര്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികളാണ് രണ്ട് ആഴ്ചത്തെ സൈനീക സേവനത്തില്‍ ധോനി നിറവേറ്റുക. വിന്‍ഡിസ് പര്യടനത്തിന് ഇല്ലെന്ന് വ്യക്തമാക്കിയാണ് ധോനി സൈനിക സേവനത്തിനായി പോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top