Advertisement

‘ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല, ബില്ലുകൾ’; കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി എംഎം മണി

August 4, 2019
Google News 1 minute Read
M.M Mani

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. പാർലമെന്റിൽ വിശദമായ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ബില്ലുകൾ ചുട്ടെടുക്കുകയാണെന്നാണ് മണിയുടെ പ്രധാന വിമർശനം.

ചർച്ചയില്ലാതെയും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെയും ബില്ലുകൾ പാസാക്കുമ്പോൾ ജനാധിപത്യം നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനിൽപ്പല്ലാതെ മാർഗമില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ചുട്ടെടുക്കുകയാണ്;
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചർച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്.
പാർലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനിൽപ്പല്ലാതെ മാർഗ്ഗമില്ല.’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here