ജമ്മുവില്‍ സുരക്ഷ ശക്തമാക്കി; ടൂറിസ്റ്റുകള്‍ക്കും തീര്‍ത്ഥാടകര്‍ക്കും വിലക്ക്

അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യമിട്ടെന്ന വിവരത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ സേന സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടന ദിവസത്തില്‍ ജമ്മു സര്‍ക്കാര്‍ കുറവ് വരുത്തി. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ‘ താഴ്വരയില്‍ ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും കൂടുതല്‍ സമയം തങ്ങുന്നതിന് കര്‍ശന വിലക്കുണ്ട്.ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷ എയര്‍പോര്‍ട്ട് അതോറിറ്റി വിലയിരുത്തി.

ഇന്നലെ അമര്‍നാഥ് തീര്‍ത്ഥാടകരെ പാക്കിസ്ഥാന്‍ ഭീകരര്‍ ലക്ഷ്യമിട്ടെന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ കരസേന വെളുപ്പെടുത്തിയത്.പാക്കിസ്ഥാന്റെ സഹായം വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരില്‍ സേന സുരക്ഷ ശക്തമാക്കിയത്. ഒരാഴ്ച്ചക്കിടെ കേന്ദ്ര സര്‍ക്കാര്‍ പതിനായിരത്തി ലധികം അധികം സൈനികരെ ജമ്മു കാശ്മീരിലെ വിവിധ ജില്ലകളില്‍ വിന്യസിച്ചിരുന്നു.ഇതോടൊപ്പം ജമ്മു കശ്മീര്‍ പോലീസും സുരക്ഷ കൂടുതല്‍ ശക്തമാക്കീട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പാതയിലാണ് പഴുതടച്ച സുരക്ഷ ഒരിക്കിയിരിക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ സുരക്ഷ എയര്‍പ്പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ വിലയിരുത്തി. അമര്‍നാഥ് തീര്‍ത്ഥാടനം വെട്ടിച്ചുരുക്കാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഈ മാസം 15നാണ് തീര്‍ത്ഥാടനം അവസാനിക്കുന്നത്.

എന്നാല്‍ എത്ര ദിവസത്തിന്റെ കുറവാണ് വരുത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭീകരവാദത്തിനെതിരായി വലിയ നീക്കം നടത്തുന്നു എന്ന് തോന്നിപ്പിക്കാനാണ് അപ്രതീക്ഷിത ഉത്തരവുകളിലൂടെ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കൂറ്റപ്പെടുത്തി. സമാനമായിരുന്നു പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടേയും പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top