വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും പേര് മാറ്റുന്നു

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും പേര് മാറ്റുന്നു. പുതിയ പേരുകൾ ഉടൻ തന്നെ ആപ്പ് സ്റ്റോറിൽ വരും.

വാട്ട്‌സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ആണെങ്കിലും രണ്ടിനെയും സ്വതന്ത്ര കമ്പനിയായാണ് ഫേസ്ബുക്ക് കൊണ്ടുപോയിരുന്നത്. രണ്ടിനും വ്യത്യസ്ത മാനേജ്‌മെന്റും, ജീവനക്കാരും ഓഫീസുമെല്ലാം ആണ്. പക്ഷേ ഇപ്പോൾ രണ്ട് സ്ഥാപനത്തിന്റെയും പേരിനൊപ്പം ‘ഫേസ്ബുക്ക്’ എന്ന പേര് ചേർക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ വാട്ട്‌സാപ്പ് എന്നത് ‘വാട്ട്‌സാപ്പ് ഫ്രം ഫേസ്ബുക്ക് ‘ എന്നും ഇൻസ്റ്റഗ്രാം എന്നത് ‘ ഇൻസ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാക്കി മാറ്റുകയാണ്.

Read Also : മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്

രണ്ടും ഫേസ്ബുക്കിന്റെ അധീനതയിലുള്ള സ്ഥാപനമാണെങ്കിലും പേരിൽ തന്നെ തങ്ങളുടെ സ്ഥാപനമാണെന്നത് പ്രകടമാക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. പുതിയ പേര് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്‌റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടും. ലോഗ് ഇൻ പേജിലും ഈ പുതിയ പേരുകൾ കാണും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More