ശ്രീനഗറിൽ നിരോധനാജ്ഞ; പ്രധാന നേതാക്കളെല്ലാം വീട്ടു തടങ്കലിൽ

കശ്മീരിൽ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ. ഇന്നലെ അർധരാത്രിയോടെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച അർധരാത്രിയോടെയാണ് ഗവർണർ സത്യപാൽ മാലിക് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ശ്രീനഗറിൽ മൊബൈൽ ഇന്റർനെറ്റും കേബിൾ ടിവി സർവീസും വിഛേദിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിക്കുന്നതുനരെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടഞ്ഞുകിടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top