‘എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റം’; സൗബിൻ ഷാഹിറിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന അമ്പിളി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സൗബിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത് കാഴ്ചക്കാരുടെ കൈയടി വാങ്ങി.

തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിനെന്ന് കുഞ്ചാക്കോ പറഞ്ഞു. കഴിഞ്ഞ 22 വർഷമായി താൻ സിനിമയിൽ ഉണ്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമേ ആയുള്ളൂ. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് എത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്‌സൺ കാണാനാണെന്നും കുഞ്ചാക്കോ പറഞ്ഞു. ഇതു പറഞ്ഞതും കൈയടികൾ ഉയർന്നു.

ലുലു മാളിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, ഗ്രേസ് ആന്റണി എന്നിവരും അണിയറപ്രവർത്തകരും പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top