ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

അനിശ്ചിതത്വം നിലനില്‍ക്കെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പൊതു ജനങ്ങള്‍ക്ക് ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സോഷ്യല്‍ മീഡിയ വഴിയുള്ള ക്യാമ്പയിനുകള്‍ തടയുന്നതിന്റെ ഭാഗമായി  തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍  കാശ്മീര്‍
താഴ്വരയിലുട നീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അര്‍ദ്ധസൈനിക വിഭാഗവും പ്രാദേശിക പൊലീസ് സംഘത്തെയും ജമ്മുവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിന്യസിച്ചിട്ടുണ്ട്. 35,000 അര്‍ദ്ധസൈനികരെ അധികമായി നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ എട്ട് ദിവസമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേന വിമാനങ്ങളില്‍ സിആര്‍പിഎഫുകാരെ ശ്രീനറില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പും യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ കാശ്മീരില്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More