‘വാഹനം ഓടിച്ചിരുന്നത് ശ്രീരാം; വേഗത കുറയ്ക്കാൻ പറഞ്ഞെങ്കിലും ശ്രീരാം കേട്ടില്ല’ : വഫയുടെ രഹസ്യ മൊഴി പുറത്ത്

ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗത്തിൽ വണ്ടിയോടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാമിനൊപ്പം അപകടസമയത്തുണ്ടായിരുന്ന വഫയുടെ രഹസ്യ മൊഴി പുറത്ത്.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ മൊഴിയിൽ പറയുന്നു. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്.
കവടിയാർ സി.സി.ഡിയുടെ മുൻപിൽ വെച്ച് ശ്രീറാം വാഹനമോടിക്കാൻ തുടങ്ങി. വേഗത കുറയ്ക്കാൻ പറഞ്ഞെങ്കിലും ശ്രീറാം കേട്ടില്ലെന്നും വഫ ഫിറോസിന്റെ രഹസ്യ മൊഴിയിൽ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സർവേ ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശനിയാഴ്ച വൈകീട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here