ഡൽഹിയിൽ നാല് നില പാർപ്പിട സമുച്ചയത്തിൽ വൻ തീ പിടുത്തം; 5 മരണം; 11 പേർക്ക് പരിക്ക്

ഡൽഹിയിലെ സാക്കിർ നഗറിലെ നാലു നില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു.പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആളുകൾ ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാൻ കാരണം.പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 8 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.

updating….

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More