Advertisement

‘അന്ന് നോട്ട് നിരോധനമെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370’; കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽ ഹാസൻ

August 6, 2019
3 minutes Read

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ഒന്നാം മോദി സർക്കാർ നോട്ട് നിരോധിച്ചെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമൽഹാസൻ പ്രതികരിച്ചു.

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ മാറ്റണമെങ്കിൽ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായത്. കശ്മീർ വിഷയത്തിൽ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ വാർത്താക്കുറിപ്പിലൂടെയാണ് കമൽ ഹാസൻ നിലപാട് വ്യക്തമാക്കിയത്.


ഇന്നലെയാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയുണ്ടായത്.രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ച് ഉത്തരവിറക്കുകയായിരുന്നു. സംഭവം രാജ്യത്താകെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top