Advertisement

പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്; എസ്എഫ്‌ഐ നേതാവ് പ്രണവ് ഒളിവിൽ

August 6, 2019
Google News 0 minutes Read

പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയ എസ്എഫ്‌ഐ നേതാവ് പി.പി. പ്രണവ് ഒളിവിൽ. യുണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതി ചേർത്ത് രണ്ടാഴ്ചയായിട്ടും പിടികൂടിയില്ല. പൊലീസ് റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരനാണ് പ്രണവ്.

ഉത്തരക്കടലാസ് ചോർച്ചയിൽ ശിവരഞ്ചിത്തിനൊപ്പം പ്രണവിനെയും പ്രതി ചേർക്കും. കോളജ് അധ്യാപകരെ ചോദ്യം ചെയ്യുമെന്നും പൊലിസ് പറഞ്ഞു.

നേരത്തെ കേരളാ ആംഡ് പൊലീസ് ബറ്റാലിയൻ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ അപാകതയില്ലെന്ന് പിഎസ്‌സി പറഞ്ഞിരുന്നു. പരീക്ഷ നടത്തിയത് സുതാര്യമായിട്ടാണെന്ന് പിഎസ്‌സി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. അപാകതയുള്ളതിനാൽ കെഎപി ബറ്റാലിയൻ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഉദ്യോഗർത്ഥികൾ നൽകിയ ഹർജിയിലാണ് പിഎസ്‌സിയുടെ വിശദീകരണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here