സഭാ തര്‍ക്കം; സുപ്രീംകോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ അന്ത്യശാസനം

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഒരാഴ്ച്ചയ്ക്കകം വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അനുരഞ്ജന ചര്‍ച്ചകളിലൂടെ തര്‍ക്ക പരിഹാരത്തിനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതോടെ പാളിയത്.
ദേവാലയങ്ങള്‍ വിട്ടു നല്‍കണമെന്ന രണ്ടായിരത്തിയേഴിലെ സുപ്രീംകോടതി വിധിയും, വിധി നടപ്പാക്കണമെന്ന 2019 ഫെബ്രുവരിയിലെ നിര്‍ദ്ദേശവും പാലിക്കാന്‍ തയ്യാറാകാത്തതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്. സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ഉദ്യോഗസ്ഥരും ഗവണ്‍മെന്റും നിയമത്തിന് മുകളിലാണെന്ന ചിന്തയിലാണ് വിധിയെ അവഗണിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ മനപൂര്‍വ്വമായി താമസം വരുത്തുന്നും വ്യക്തമാക്കുന്നു. ഒരാഴ്ച്ചക്കകം വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അന്ത്യശാസനം.
മന്ത്രിസഭാ ഉപസമിതിയെ തര്‍ക്ക പരിഹാരത്തിനായി ചുമതലപ്പെടുത്തിയ തീരുമാനം പോലും കോടതിവിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ക്ക തയ്യാറല്ല, നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തും. മധ്യസ്ഥ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിപഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് ഇതോടെ പാളിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here